ബര്‍ലിന്‍: ജര്‍മ്മനിയിലെ അമച്വര്‍ ബാഡ്മിന്റണ്‍ തരംഗങ്ങള്‍ക്ക് ആവേശം പകരാന്‍ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ 'ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.
കായികമേളയുടെ പ്രധാന വിശദാംശങ്ങള്‍ താഴെ നല്‍കുന്നു:
മത്സര ക്രമീകരണങ്ങള്‍:
തീയതി: 2026 ജൂലൈ 04 (ശനിയാഴ്ച).
സ്ഥലം: നെക്കാര്‍ഗെമ്യുണ്ട് ( ഹൈഡല്‍ബര്‍ഗിന് സമീപം / Meunzenbachhalle, Neckargemeund, bei Heidelberg, Germany )
മത്സര വിഭാഗങ്ങള്‍ : ഡബിള്‍സ് മത്സരങ്ങളാണ് (DoppelKategorien : Herren, Damen, Mixed ) ടൂര്‍ണമെന്റില്‍ ക്രമീകരിച്ചിരിക്കുന്നത്.
പുരുഷന്മാരുടെ ഡബിള്‍സ്,വനിതകളുടെ ഡബിള്‍സ്,മിക്സഡ് ഡബിള്‍സ്.
സമ്മാനം ; എല്ലാ വിജയികള്‍ക്കും ൈ്രപസ് മണിയായി 2000 യൂറോയ്ക്കുമേല്‍ തുകയും, ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
രജിസ്ട്രേഷന്‍ വിവരങ്ങള്‍:
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്കായി ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യല്‍ വെബ്സൈറ്റായ http ://www.chavaracupbadminton.de വഴി കളിക്കാര്‍ക്ക് തങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്ററര്‍ ചെയ്യാവുന്നതാണ്.
ജര്‍മ്മനിയിലെ മലയാളി കായികപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ഫോണ്‍ : Loice 004915163114937, Martin 0041787297154.

Comments: